ആരുടയെങ്കിലും നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്ന ഒന്നല്ല, ഈ നാട്ടിലെ ജനഹൃദയങ്ങളിലാണ് സിപിഎം: പിണറായി

ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ കൊലചെയ്യപ്പെട്ടാല്‍ അത് ഒരു വലിയ സംഭവമായിട്ട് കാണേണ്ടതില്ലെന്നാണ് പൊതുവായ നിലപാട്
ആരുടയെങ്കിലും നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്ന ഒന്നല്ല, ഈ നാട്ടിലെ ജനഹൃദയങ്ങളിലാണ് സിപിഎം: പിണറായി

കാസര്‍കോട്: കാസര്‍കോട് സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് ശിലാസ്ഥാപന കര്‍മ്മത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നത്. ആരുടയെങ്കിലും നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ അല്ല പാര്‍ട്ടി. ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ കൊലചെയ്യപ്പെട്ടാല്‍ അത് ഒരു വലിയ സംഭവമായിട്ട് കാണേണ്ടതില്ലെന്നാണ് പൊതുവായ നിലപാട്.  ഈ പൊതുവായ നിലപാട് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ കാവാലാളായി വരേണ്ട നല്ലൊരു ഭാഗം മാധ്യമങ്ങളും സ്വീകരിക്കുന്നതെന്ന് പിണറായി പറഞ്ഞു

തെരഞ്ഞടുപ്പ് കാലത്ത് ബിജെപി മാധ്യമങ്ങളില്‍ പലതിനെയും കാശ് കൊടൂത്ത് സ്വാധീനിക്കുകയാണ്. അത് പരസ്യത്തിന്റെ മറവിലല്ലെന്നും പിണറായി പറഞ്ഞു. സാമ്പത്തിക  ഓഫറുകള്‍ വന്നാല്‍ കീഴടങ്ങില്ലെന്ന് കരുതിയവര്‍പോലും അതില്‍ വീണു. അവരുടെ എതിരാളികളെ ഇടിച്ചുതാഴത്തണം. നല്ലനിലയില്‍ തകര്‍ത്തണം. തങ്ങളെ ഉയര്‍ത്തണമെന്നതാണ് ബിജെപി പറയുന്നത്. 

വലിയ സാമ്പത്തിക ശേഷിയുള്ള മാധ്യമങ്ങള്‍ പോലും സ്വാധിനിക്കുമ്പോള്‍ മറ്റുള്ളവുരുടെ കാര്യം പറയാനുണ്ടോ. ഇവിടെ എത്തുമ്പോല്‍ ഇടതുവിരോധം അതോടൊപ്പം അന്ധമായ മാര്‍ക്‌സിറ്റ് വിരോധം. ഈ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടതുപക്ഷത്തിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തന്നെ  മാധ്യമങ്ങളുണ്ട്. ആ മാധ്യമങ്ങള്‍ എതിര്‍ക്കാന്‍ പുറപ്പെട്ടാല്‍ അത്രത്തോളം വിശ്വാസ്യത കിട്ടില്ലെന്നുമാത്രമല്ല, വേണ്ടത്ര പ്രചാരണവുമില്ലെന്നവര്‍ക്കറിയാം. അതുകൊണ്ടാണ് അക്കാര്യങ്ങള്‍  ഭംഗിയായി പ്രചരിപ്പിക്കാന്‍ മറ്റുമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തെ ആകെ ഇല്ലാതാക്കാന്‍ പറ്റുമോ എന്നതാണ് അവരുടെ ശ്രമം. അവരോട് ഒന്നേ പറയാനുളളു. ഇടതുപക്ഷത്തിനെതിരായ നീക്കം ഇത് ആദ്യമല്ല, പാര്‍ട്ടി രൂപികരിച്ചതുമുതല്‍ തുടങ്ങയിതാണ്. അവര്‍ അന്നും അക്രമകാരികളെ ദേവദൂതന്‍മാരിയി ചിത്രികരിക്കുകയായിരുന്നു. അതിനെ നേരിട്ടാണ് പാര്‍ട്ടി ഇന്നത്തെ ഈ അവസ്ഥയില്‍ എത്തിയത്. ഒരവസരം കിട്ടിപ്പോയി എന്ന കരുതിയവരോട് ഒന്നേ പറയാനുള്ളു. അങ്ങനെയൊന്നും തകരുന്നതല്ല ഈ പ്രസ്ഥാനം എന്നാണ്. ഈ പറയുന്ന ആരുടയെങ്കിലും നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്ന ഒന്നല്ല, ഈ നാട്ടിലെ ജനഹൃദയങ്ങളിലാണ് ഈ പ്രസ്ഥാനം നിലനില്‍ക്കുന്നതെന്നും പിണറായി പറഞ്ഞു.

പെരിയ ഇരട്ടക്കൊല പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമാണെന്നും ന്യായീകരിക്കാനാവാത്താതാണെന്നും പിണറായി പറഞ്ഞു. പെരിയ ഇരട്ടക്കൊല സിപിഎമ്മിനേയും ഇടതുമുന്നണിയേയും ജനങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തി.  വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച ചിലരാണ് ഇതിന് അവസരമുണ്ടാക്കിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഹീനപ്രവൃത്തിയാണ് അവര്‍ ചെയ്തത്. അത്തരക്കാര്‍ക്ക് സിപിഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ല. ഇരട്ടക്കൊലയ്ക്കുശേഷം കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com