എസ്എസ്എൽസി മോഡൽ പരീക്ഷ 28 ന് ; പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും

കഴിഞ്ഞ 18 ന് നടക്കാനിരുന്ന മലയാളം, മറ്റ് ഒന്നാം ഭാഷകൾ എന്നിവയുടെ മോഡൽ പരീക്ഷയാണ് 28 ന് നടത്തുക
എസ്എസ്എൽസി മോഡൽ പരീക്ഷ 28 ന് ; പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും

തിരുവനന്തപുരം : ഹർത്താൽ മൂലം 18 ന് മാറ്റി വച്ച എസ്എസ്എൽസി മോഡൽ പരീക്ഷ 28 ന് നടക്കും. കഴിഞ്ഞ 18 ന് നടക്കാനിരുന്ന മലയാളം, മറ്റ് ഒന്നാം ഭാഷകൾ എന്നിവയുടെ മോഡൽ പരീക്ഷയാണ് 28 ന് നടത്തുക. 

അന്നു നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിനു തുടങ്ങും. പിറ്റേന്നു തന്നെ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. ഇതു മാർച്ച് എട്ടിന് അവസാനിപ്പിക്കണമെന്നു പരീക്ഷാഭവൻ സെക്രട്ടറി കെ ഐ ലാൽ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com