കാസര്‍കോടെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
കാസര്‍കോടെത്തിയ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

കാസര്‍കോട്:  മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കാസര്‍കോട് പൊയിനാച്ചിയില്‍ വച്ചാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.  സിപിഎമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടാനും കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനത്തിനുമാണ് മുഖ്യമന്ത്രി കാസര്‍കോട് എത്തിയത്. 

പെരിയയിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു.  അതിനെ ഒരു തരത്തിലും ന്യായികരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി അതിനെ ആദ്യമെ തള്ളിപ്പറഞ്ഞത്. തെറ്റായ കാര്യത്തെ ഏറ്റുപിടിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. ഇത്തരം സംഭവങ്ങളെ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനമെന്നും പിണറായി പറഞ്ഞു.

കുറ്റവാളികള്‍ക്ക് ഒരു പരിരക്ഷയും ഉണ്ടാകില്ലെന്ന് മാത്രമല്ല ശക്തമായ നടപടിയും ഉണ്ടാകും. ഇത് സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാസര്‍കോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടിയപ്പോള്‍ ആരും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായിട്ടില്ല.  സമാധാനമുണ്ടാകാനാണ് നാട് ആഗ്രഹിക്കുന്നത്. രാജ്യത്തെ മികച്ച ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടെത്. അത് ആ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com