കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തം; മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കില്ല

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശനം മുഖ്യമന്ത്രി റദ്ദാക്കി 
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തം; മുഖ്യമന്ത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കില്ല

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ഉചിതമല്ലെന്ന് പൊലീസ് അറിയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് മറുപടി ഇതുവരെ ഡിസിസി പ്രസിഡന്റ് സിപിഎമ്മിന് നല്‍കിയിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു നീക്കം അനുവദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് ഹക്കീം കുന്നില്‍ പറഞ്ഞു.

പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാം, പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ട്. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ജില്ലയിലെത്തും.കാസര്‍കോട്ട് സി.പി.എമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദര്‍ശനം പരിപാടിയിലില്ല. നിലവിലെ അന്തരീഷത്തില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അറിയിച്ചു.

കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തുന്നുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. ഓഫീസിലേക്കാണ് മാര്‍ച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com