മലപ്പുറത്തെ ആശുപത്രിയിൽ തീപ്പിടിത്തം, അപകടമുണ്ടായത് ജനറേറ്റർ പൊട്ടിത്തെറിച്ച്; രോഗികളെ ഒഴുപ്പിച്ചു 

ആശുപത്രിയുടെ താഴത്തെ നിലയിലുള്ള‍ ജനറേറ്റർ റൂമിൽ നിന്നാണു തീ പടർന്നത്
മലപ്പുറത്തെ ആശുപത്രിയിൽ തീപ്പിടിത്തം, അപകടമുണ്ടായത് ജനറേറ്റർ പൊട്ടിത്തെറിച്ച്; രോഗികളെ ഒഴുപ്പിച്ചു 

മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപ്പിടിത്തം. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള‍ ജനറേറ്റർ റൂമിൽ നിന്നാണു തീ പടർന്നത്. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നി​ഗമനം. 

നൂറോളം രോ​ഗികൾ ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തന്നെ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. 

മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോ​ഗികളെയും കൂട്ടിരുപ്പുകാരെയും ഉടനെ മാറ്റിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com