സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണച്ചുമതല ശ്രീജിത്തിന്; തുറന്നടിച്ച് മുല്ലപ്പളളി 

സിപിഎമ്മിന് താത്പര്യം കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥരെ എന്നും മുല്ലപ്പളളി രാമചന്ദ്രന്‍
സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണച്ചുമതല ശ്രീജിത്തിന്; തുറന്നടിച്ച് മുല്ലപ്പളളി 

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. സിപിഎം പ്രതിക്കൂട്ടിലായിടത്തെല്ലാം അന്വേഷണച്ചുമതല ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു. കുറ്റകൃത്യം അന്വേഷിക്കാന്‍ എസ് ശ്രീജിത്തിന് എന്ത് യോഗ്യതയാണ് ഉളളത്. സിപിഎമ്മിന് താത്പര്യം കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥരെ എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

കെവിന്‍ കേസില്‍ നടപടി നേരിട്ട എസ്പിയാണ് മുഹമ്മദ് റഫീഖ്. അദ്ദേഹത്തെ ക്രൈബ്രാഞ്ച് അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയതിനെയും മുല്ലപ്പളളി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. 

അതേസമയം ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിലെത്തിയാല്‍ മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോടും ഇതേ ആവശ്യം കൃഷ്ണന്‍ ഉന്നയിച്ചിരുന്നു. 

ഇതിനിടെ, പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചചെയ്തു. എന്നാല്‍ പ്രദേശത്തെ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് ഡിസിസി നേതൃത്വം ജില്ലാ നേതാക്കളെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com