കെആര്‍ മീരയ്‌ക്കെതിരെ ബല്‍റാമിന്റെ തെറിവിളി ആഹ്വാനം; പേര് തെറ്റാതെ വിളിക്കണമെന്ന് അണികള്‍ക്ക് ഉപദേശം
By സമകാലികമലയാളം ഡെസ്‌ക് | Published: 23rd February 2019 10:48 PM |
Last Updated: 23rd February 2019 10:48 PM | A+A A- |

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ എഴുത്തുകാരി കെആര്‍ മീര ഫേസ്ബുക്ക് കുറിപ്പെഴുതിയിരുന്നു. ഇതില്‍ പ്രകോപിതനായി ബല്‍റാം, എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ തെറിവിളി ആഹ്വാനവുമായി രംഗത്തെത്തി.
സാംസ്‌കാരികനായകര്‍ക്കെതിരെ വാഴപ്പിണ്ടി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട പോസ്റ്റിനടിയില്‍ ബല്‍റാം കമന്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ബല്‍റാമിനെ പരിഹസിച്ച് കെആര്‍ മീര രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അനുഭാവികള്‍ മീരയ്‌ക്കെതിരെ കടന്നാക്രമണം നടത്തുകയും ചെയ്തു. 'പോ മോനേ ബാല രാമാ, പോയി തരത്തില്‍ പോയി ലൈക്കടിക്കൂ' എന്ന് മീര പോസ്റ്റില്‍ എഴുതിയിരുന്നു.
എന്നാല്‍ ഇതിനുള്ള മറുപടിയായി മീരയുടെ പോസ്റ്റിനു താഴെ ബല്‍റാം അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. പോ മോനേ ബാല രാമാ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്. ഇതിനു പിന്നാലെ എഴുത്തുകാരിക്കെതിരെ അപഹാസ്യമായ പോസ്റ്റുകളുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തു വരികയും ചെയ്തു.