വാഗമണ്ണില്‍ തൂക്കുപാലം പൊട്ടി അപകടം ; 15 പേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2019 02:40 PM |
Last Updated: 23rd February 2019 03:15 PM | A+A A- |

കോട്ടയം : കോട്ടയം ജില്ലയിലെ വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം പൊട്ടി അപകടം. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം.
പരിധിയിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരേസമയം മൂന്നുപേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള തൂക്കുപാലത്തിലേക്ക് 15 ഓളം പേര്‍ കയറുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡുമാരുടെ നിര്‍ദേശം അവഗണിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്.
അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളും അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.