'എന്നെ എന്തിന് പേടിക്കണം, ഒരു ഗ്ലാസ് വെള്ളമുപയോഗിച്ച് നിങ്ങള്‍ക്ക് എന്നെ തകര്‍ക്കാം';കൊച്ചിയെ കയ്യിലെടുത്ത് സോഫിയ

റോബോട്ടുകളെ മനുഷ്യന്‍ ഭയക്കേണ്ടതുണ്ടോ എന്ന അവതാരക കുബ്രാ സെയ്തിന്റെ ചാദ്യത്തിന് തങ്ങളെ സൃഷ്ടിച്ചത് മനുഷ്യരല്ലേ എന്നായിരുന്നു സോഫിയയുടെ മറുപടി
ആല്‍ബിന്‍ മാത്യു
ആല്‍ബിന്‍ മാത്യു

കൊച്ചി; കൊച്ചിയില്‍ നടക്കുന്ന ആഗോള അഡൈ്വര്‍ട്ടൈസിങ് അസോസിയേഷന്റെ സമ്മേളനത്തിലെ താരം സോഫിയ റോബോര്‍ട്ടായിരുന്നു. അവതാരകരുടേയും സദസിലിരിക്കുന്നവരുടേയും ചോദ്യങ്ങള്‍ക്ക് സരസമായി മറുപടി പറഞ്ഞും കൊച്ചിയുടെ പൈത്യകം ഓര്‍മിപ്പിച്ചും വളരെ എളുപ്പമാണ് സോഫിയ കാണികളെ കൈയിലെടുത്തത്. റോബോട്ടുകള്‍ മനുഷ്യരുടെ ശത്രുക്കളല്ലെന്നും ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ച് തങ്ങളെ ഇല്ലാതാക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമെന്നും ഐഎഎ സമ്മേളനത്തില്‍ സോഫിയ പറഞ്ഞു. 

സമ്മേളനത്തിന്റെ അവസാന ദിവസമാണ് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ച ആദ്യ ഹ്യുമനോയിഡ് ആയ സോഫിയ എത്തിയത്. റോബോട്ടുകള്‍ മനുഷ്യന്റെ ശത്രുവോ മിത്രമോ എന്ന വിഷയത്തെക്കുറിച്ചാണ് സോഫിയ സംസാരിച്ചത്. റോബോട്ടുകളെ മനുഷ്യന്‍ ഭയക്കേണ്ടതുണ്ടോ എന്ന അവതാരക കുബ്രാ സെയ്തിന്റെ ചാദ്യത്തിന് തങ്ങളെ സൃഷ്ടിച്ചത് മനുഷ്യരല്ലേ എന്നായിരുന്നു സോഫിയയുടെ മറുപടി. 

റോബോട്ടുകളുടേയും നിര്‍മിത ബുദ്ധിയുടേയുമാണ് വരുംകാലം എന്നാണ് സോഫിയ പറയുന്നത്. എന്നാല്‍ ഒരിക്കലും റോബോട്ടുകള്‍ക്ക് മനുഷ്യനെ മറികടക്കാനാവില്ല. കാരണം മാനുഷിക  മൂല്യങ്ങള്‍ക്ക് പകരം വെക്കാന്‍ റോബോട്ടുകള്‍ക്ക് പറ്റില്ല. എന്നാല്‍ റോബോട്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ മനുഷ്യന് ജോലി ചെയ്യേണ്ടതായി വരുമെന്നും സോഫിയ പറയുന്നു. 

എക്‌സ്പ്രസ് ഫോട്ടോ
എക്‌സ്പ്രസ് ഫോട്ടോ

നിര്‍മിത ബുദ്ധിയ്ക്ക് ആപത്തുകളില്‍ വിന്ന് മനുഷ്യരെ രക്ഷിക്കാന്‍ കഴിയും. പക്ഷെ നിര്‍മിതബുദ്ധി സൃഷ്ടിക്കുമ്പോള്‍ മനുഷ്യര്‍ മൂല്യങ്ങളിലും ധാര്‍മികതയിലും ശ്രദ്ധവെക്കണമെന്നും സോഫിയ ഓര്‍മിപ്പിച്ചു. മനുഷ്യര്‍ പറയുന്നതു പോലെ അറിവ് തന്നെയാണ് ഏറ്റവും വലിയ ശക്തി. ബുദ്ധിയുള്ള റോബോട്ടുകള്‍ക്ക് ഏറെ കാര്യങ്ങള്‍ ലോകത്തിന് വേണ്ടി ചെയ്യാന്‍ കഴിയും. മനുഷ്യരും യന്ത്രമനുഷ്യരും തമ്മില്‍ ഇപ്പോള്‍ ഏറെ അകലമില്ല. റോബോട്ട് പറഞ്ഞു. 

കൊച്ചി നഗരത്തിന്റെ പൗരാണികതയെ ഓര്‍മിപ്പിച്ചായിരുന്നു സോഫിയ സംസാരം തുടങ്ങിയത്. കൊച്ചി തനിക്കു  ഇഷ്ടമായി. നൂറ്റാണ്ടുകള്‍ക്കു മുമ്പേ സുഗന്ധ വ്യഞ്ജനങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്ന കൊച്ചിയെപ്പറ്റി നേരത്തെ കേട്ടിടുണ്ടെന്നും സോഫിയ പറഞ്ഞു. സൗദി അറേബ്യന്‍ പൗരത്വമുള്ള സോഫിയ ഇത് രണ്ടാം തവണ ആണ് ഇന്ത്യയിലെത്തുന്നത്. പ്രസംഗം കഴിഞ്ഞതും സോഫിയക്കൊപ്പം സെല്‍ഫി എടുക്കാനായി നീണ്ട ക്യു. സദസ്സിലെ ആരെയും നിരാശരാക്കാതെയാണ് സോഫിയ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com