ഓരോ വാര്‍ഡിലും ആരോഗ്യ സേന, എല്ലാ ആഴ്ചയും വീടും പരിസരവും വൃത്തിയാക്കും; ശുചിത്വത്തിനായി പുതിയ കാല്‍വയ്പ്

ഓരോ വാര്‍ഡിലും ആരോഗ്യ സേന, എല്ലാ ആഴ്ചയും വീടും പരിസരവും വൃത്തിയാക്കും; ശുചിത്വത്തിനായി പുതിയ കാല്‍വയ്പ്
ഓരോ വാര്‍ഡിലും ആരോഗ്യ സേന, എല്ലാ ആഴ്ചയും വീടും പരിസരവും വൃത്തിയാക്കും; ശുചിത്വത്തിനായി പുതിയ കാല്‍വയ്പ്

കണ്ണൂര്‍: ശുചിത്വപൂര്‍ണമായ നാടിനും വീടിനുമായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.  കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സഹ 2019 ആശ ഫെസ്റ്റ് ഉദ്ഘാടനെ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

10-15 വീടുകള്‍ക്ക്  മൂന്നോ നാലോ അംഗങ്ങളടങ്ങിയ സേനയാവും ഉണ്ടാവുക. എല്ലാ ആഴ്ചയും ഇവര്‍ വീടുകള്‍ സന്ദര്‍ശിച്ച് വീടിനകവും പുറവും ഒരു പോലെ ശുചീകരിക്കും. കൊതുകുജന്യരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കി വേണം ദൗത്യവുമായി മുന്നോട്ട് പോകാനെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.

ജനകീയ ആരോഗ്യ പദ്ധതികള്‍ ക്രിയാത്മകമായ നടപ്പിലാക്കുന്ന ആശ പ്രവര്‍ത്തകര്‍ വാര്‍ഡ് ഹെല്‍ത്ത് ശുചിത്വ കമ്മിറ്റി കോര്‍ഡിനേറ്റേര്‍സ് കൂടി ആണ്. ഇവരുടെ ആരോഗ്യപരമായ അറിവും നേതൃത്വപരമായിട്ടുള്ള കഴിവും പരിപോഷിപ്പിക്കുന്നതിനും ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം നല്‍കുന്നതിനുമായാണ് സഹ 2019 സംഘടിപ്പിച്ചത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ജയപാലന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ കെ വി ലതീഷ്, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) കെ എന്‍ അജയ്, ഐസിഐസിഐ റീജിയണല്‍ ഓഫീസര്‍ മുജാഹിദ്, ആര്‍ നിതിന്‍, പി ആര്‍ രജനി മോഹനന്‍, സുനിജ ബാലകൃഷ്ണന്‍, കെ ആര്‍ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com