കൊലവിളി പ്രസംഗം നടത്തിയ വിപിപി മുസ്തഫയ്ക്ക് വധഭീഷണി: പരാതിയുമായി സിപിഎം നേതാവ്

പെരിയ ഇരട്ടക്കൊലപാതകത്തിന് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് വിപി മുസ്തഫയ്ക്ക് ഫെയ്‌സ്ബുക്കിലൂലെ വധഭീഷണി
കൊലവിളി പ്രസംഗം നടത്തിയ വിപിപി മുസ്തഫയ്ക്ക് വധഭീഷണി: പരാതിയുമായി സിപിഎം നേതാവ്


കാസര്‍കോട്‌: പെരിയ ഇരട്ടക്കൊലപാതകത്തിന് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് വിപി മുസ്തഫയ്ക്ക് ഫെയ്‌സ്ബുക്കിലൂലെ വധഭീഷണി. ഇത് ചൂണ്ടിക്കാട്ടി മുസ്തഫ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. 

ജനുവരി ഏഴിന് കല്യാട്ട് സിപിഎം പരിപാടിയിലായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം. പാതാളത്തോളം ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്ന വരെയുളള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറുമെന്ന് പ്രസംഗത്തില്‍ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ സിപിഎം അനുഭാവികളുടെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

'പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചു കഴിഞ്ഞു.സഖാവ് പീതാംബരനെയും സുരേന്ദ്രനെയും ഒരു പ്രകോപനവുമില്ലാതെ പകല്‍ മര്‍ദിക്കുന്നവരെയുളള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്ത് നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ ബാബുരാജല്ല, ഗോവിന്ദന്‍ നായരല്ല ഒരൊറ്റ ഒരെണ്ണം ബാക്കിയില്ലാത്ത വിധം പെറുക്കിയെടുക്കേണ്ടി വരും. അങ്ങനെ പാതാളത്ത് നിന്ന് തിരിച്ചുവരാനുളള ഇടയുണ്ടാക്കരുത്. കേള്‍ക്കുന്ന കോണ്‍ഗ്രസുകാരെയും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരെയും സമാധാനയോഗത്തിന് വിളിച്ച് ബേക്കല്‍ എസ്‌ഐ പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊക്കേയാണ് സിപിഎം പറഞ്ഞിട്ടുളളത്. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും സിപിഎമ്മിന്റെ സ്വഭാവവും രീതിയും അറിയാമല്ലോ.'  വിവാദ പ്രസംഗത്തില്‍ മുസ്തഫ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com