പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പ്; യുവതിക്കൊപ്പം ആടിയ ടിപി കേസ് പ്രതിക്കെതിരെ വിടി ബല്‍റാം

''ഞങ്ങള്‍ മാറി, മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കാന്‍ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ
പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പ്; യുവതിക്കൊപ്പം ആടിയ ടിപി കേസ് പ്രതിക്കെതിരെ വിടി ബല്‍റാം


കൊച്ചി: ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ.  Cbmളുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കില്‍ അക്കാലയളവില്‍ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാള്‍ക്കവകാശമുണ്ട്. എന്നാല്‍ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണെന്ന് വിടി ബല്‍റാം ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

''ഞങ്ങള്‍ മാറി, മാറി'എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കാന്‍ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ. ഇതുപോലുള്ള ക്രിമിനലുകള്‍ക്ക് നിങ്ങള്‍ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോള്‍ അണിയാന്‍ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷന്‍ മുന്നില്‍ക്കണ്ടുള്ള ആട്ടിന്‍തോല്‍ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടിപി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി ചികിത്സാ കാരണം പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഷാഫി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com