ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം : റവന്യൂമന്ത്രി റിപ്പോർട്ട് തേടി

കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​രൻ നിർദേശം നൽകി
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തം : റവന്യൂമന്ത്രി റിപ്പോർട്ട് തേടി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​രൻ നിർദേശം നൽകി. എ​റ​ണാ​കു​ളം ജില്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ്. വൈ. ​സ​ഫ​റു​ള്ള​യോ​ടാ​ണ് മ​ന്ത്രി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യപ്പെട്ടിട്ടുള്ളത്. 

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ വ്യാപകമായി രൂ​ക്ഷ​മാ​യ പു​ക​ശ​ല്യ​മു​ണ്ടാ​യി. പുക കൊച്ചി ന​ഗരത്തിലേക്ക് വ്യാപിച്ചതോടെ ആളുകൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. വൈറ്റില, കടവന്ത്ര, പനമ്പിള്ളി ന​ഗർ തുടങ്ങി കൊച്ചി ന​ഗരപ്രദേശങ്ങളിലേക്കും പുക വ്യാപിക്കുകയായിരുന്നു. 

അതേസമയം പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു. തീ അണയ്ക്കുന്നതോടെ പുകശല്യത്തിൽ കുറവുണ്ടാകുമെന്നും മേയർ പറഞ്ഞു. പുകശല്യം രൂക്ഷമായതോടെ നാട്ടുകാരും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള മാലിന്യ വണ്ടികൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com