മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു ; പൊട്ടിത്തെറിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് സംഘവും തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നുണ്ട്
മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു ; പൊട്ടിത്തെറിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


മലപ്പുറം : മലപ്പുറം എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ സാധനങ്ങളും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകളായിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. 

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് സംഘവും തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നുണ്ട്. തീ പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കാനും ശ്രമം നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപത്തെ വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. 

ടിന്നര്‍ അടക്കം പെട്രോളിയം സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ ആളിപ്പടരാന്‍ കാരണമായതായി വിദദ്ധര്‍ വിലയിരുത്തുന്നു. 

പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ സമീപത്തെ ജനങ്ങള്‍ അകന്നു നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്നി ബാധയ്ക്ക് കാരണം എന്താണെന്ന് വ്യക്തതയില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com