ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം; കൊച്ചി നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ അഗ്നിബാധ

ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണം. തീണക്കാനുള്ള ശ്രമം നടക്കുന്നു.
ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം; കൊച്ചി നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ അഗ്നിബാധ

കൊച്ചി: ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണം. തീണക്കാനുള്ള ശ്രമം നടക്കുന്നു. കൊച്ചി നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടാകുന്ന മൂന്നാമത്തെ അഗ്നിബാധയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം സൗത്തിലെ പാരഗണ്‍ ചെരിപ്പ് ഗോഡൗണിലും ബ്രഹ്മപുരം മാലിന്യ പപ്ലാന്റിലും തീപിടിച്ചിരുന്നു. 

ബുധനാഴ്ച രാവിലെയോടെയാണ് ചെരുപ്പ് ഗോഡൗണില്‍ തീപിടിത്തം ഉണ്ടായത്. നാലുനില കെട്ടിടം പൂര്‍ണമായി അഗ്‌നിക്കിരയായി. ഫയര്‍ ഫോഴ്‌സും വ്യോമസേനയും ചേര്‍ന്നാണ് തീയണച്ചത്. വെള്ളിയാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചത്. 

ഇതിനു പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെ കൊച്ചി നഗരത്തിലെ വ്യാപകമായി രൂക്ഷമായ പുകശല്യമുണ്ടായി. പുക കൊച്ചി നഗരത്തിലേക്ക് വ്യാപിച്ചതോടെ ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. വൈറ്റില, കടവന്ത്ര, പനമ്പിള്ളി നഗര്‍ തുടങ്ങി കൊച്ചി നഗരപ്രദേശങ്ങളിലേക്കും പുക വ്യാപിക്കുകയായിരുന്നു.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ. സഫറുള്ളയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com