കൈപ്പത്തിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ താമരയാകുന്നു: കോടിയേരി 

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കൈപ്പത്തിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ താമരയാകുന്നു: കോടിയേരി 

കോട്ടയം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ ഉദ്ദേശിച്ചായിരുന്നു കോടിയേരിയുടെ വാക്കുകള്‍.കേരള സംരക്ഷണയാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഇപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റാവത്തിന്റെ വാക്കുകള്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണിത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണ് ഉളളതെന്നും കോടിയേരി ചോദിച്ചു. ബി.ജെപി.യുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com