തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണം ; സമഗ്ര പൊലീസ് അന്വേഷണം വേണമെന്ന് അഗ്നിശമനസേന

സുരക്ഷ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി
തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണം ; സമഗ്ര പൊലീസ് അന്വേഷണം വേണമെന്ന് അഗ്നിശമനസേന

തിരുവനന്തപുരം : തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അഗ്നിശമന സേനാ മേധാവി. ഇക്കാര്യങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സുരക്ഷ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നിരവധി തീപ്പിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊച്ചിയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ മൂന്ന് വന്‍ തീപിടുത്തങ്ങളാണ് ഉണ്ടായത്. എറണാകുളം സൗത്തിലെ പാരഗണ്‍ ഗോഡൗണിലുണ്ടായ വന്‍ അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

വെള്ളിയാഴ്ച ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം പുകയില്‍ മുങ്ങി. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഹൈക്കോടതിക്ക് സമീപത്തെ മംഗള വനത്തിലും ഇന്നലെ അഗ്നിബാധയുണ്ടായിരുന്നു. മലപ്പുറം എടവണ്ണയിലെ പെയിന്റ് ഗോഡൗണിലും ഇന്നലെ വന്‍ തീപിടുത്തമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com