പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ശാസ്ത്രീയമായി മുന്നോട്ടു കൊണ്ടുപോകും; ആക്ഷേപങ്ങള്‍ പരിശോധിക്കും, ഡിജിപി കാസര്‍കോട്ടേക്ക് 

പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ശാസ്ത്രീയമായി മുന്നോട്ടു കൊണ്ടുപോകും; ആക്ഷേപങ്ങള്‍ പരിശോധിക്കും, ഡിജിപി കാസര്‍കോട്ടേക്ക് 

തിരുവനന്തപുരം: പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല അന്വേഷണം നടത്തുന്നത്. ശാസ്ത്രീയമായും പ്രഫഷണലായും അന്വേഷണം മുന്നോട്ടുകൊണ്ടുപോകും. ഈയാഴ്ച ക്രൈംബ്രാഞ്ച് എഡിജിപിക്കൊപ്പം കാസര്‍കോട് സന്ദര്‍ശിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെടാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശവശരീരം പോലും ബാക്കി കാണില്ലെന്ന് വെല്ലുവിളിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയ്ക്ക് എതിരെ കേസെടുക്കാത്ത പൊലീസ് നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തിലും പല കാര്യങ്ങളിലും പലര്‍ക്കെതിരെയും കേസെടുത്ത പൊലീസ് എന്തുകൊണ്ട് മുസ്തഫയ്ക്ക് എതിരെ കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ ചോദിച്ചു. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com