പെരിയയില്‍ വീണ്ടും സംഘര്‍ഷം ; കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ് ആക്രമണം

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാസര്‍കോട് : കാസര്‍കോട് പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. 

വീടിന് മുന്നില്‍ തീയിടാന്‍ ശ്രമിച്ച അക്രമികള്‍, വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം പെരിയയിലും സമീപപ്രദേശങ്ങളിലും വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ വീട് അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com