ഇരട്ടക്കൊലപാതകം : പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കാൻ സിപിഎമ്മിന്റെ രഹസ്യനീക്കം ; പിന്നിൽ കൊലപാതകകേസുകളിൽ പാർട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ

സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സിപിഎം ​നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ ചി​ല​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു
ഇരട്ടക്കൊലപാതകം : പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കാൻ സിപിഎമ്മിന്റെ രഹസ്യനീക്കം ; പിന്നിൽ കൊലപാതകകേസുകളിൽ പാർട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ

കാസർകോട് : പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ആവശ്യമായ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ കാ​സ​ർ​കോ​ട്​ ജി​ല്ലാ നേ​തൃ​ത്വം ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സൂ​ച​ന. മു​ഖ്യ​പ്ര​തി​ പീതാംബരന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് പൂ​ർ​ണ പി​ന്തു​ണ​യ​റി​യി​ച്ച സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പി ​ക​രു​ണാ​ക​ര​ൻ എം​പി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ നി​യ​മ​സ​ഹാ​യം സം​ബ​ന്ധി​ച്ചും  ഉ​റ​പ്പ് ന​ൽ​കി​യ​തായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സിപിഎം ​നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ ചി​ല​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു.  കേ​സി​ലെ ര​ണ്ടാം പ്ര​തി സ​ജി ജോ​ർ​ജ്ജി​നെ പൊ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം  ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കുകയായിരുന്നു. ഇത് വാർത്തയായതോടെ തൊ​ട്ട​ടു​ത്ത ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ ഇ​യാ​ളെ​യും മ​റ്റ് പ്ര​തി​ക​ളെ​യും ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. മുഖ്യപ്രതി പീതാംബരനെയും സിപിഎം ഹാജരാക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. 

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ൽ​കേ​ണ്ട  മൊ​ഴി സം​ബ​ന്ധി​ച്ച പ്ര​തി​ക​ൾ​ക്ക് നി​യ​മോ​പ​ദേ​ശം ന​ൽ​കി​യിരുന്നതായും റിപ്പോർട്ടുണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ൾ​പ്പ​ടെ​യു​ള്ള കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ സി​പി​എ​മ്മി​ന് വേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്. പ്രതികളെല്ലാം ഒരേതരത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിൽ മുൻ അന്വേഷണസംഘം ബാഹ്യ ഇടപെടലിന്റെ സംശയം പ്രകടിപ്പിച്ചിരുന്നു. 

ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​ന് പി​ന്നി​ൽ പീ​താം​ബ​ര​നും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണെ​ന്ന നി​ഗ​മ​ന​ത്തിലാണ് ഇപ്പോൾ പൊലീസ്. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം ക​ല്ല്യോ​ട്ട് എ​ത്തി​യെ​ന്നു പ​റ​യു​ന്ന ക​ണ്ണൂ​ർ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചിരിക്കുകയാണ്. ഇ​ത്ത​രം തെ​ളി​വു​ക​ൾ പൊ​ലീ​സ്​ മ​ന​പൂ​ർ​വം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. കേസന്വേഷണം തെറ്റായ ദിശയിൽ വഴിതിരിച്ചു വിടുകയാണെന്നും, അറസ്റ്റിലായവർ ശരിയായ പ്രതികളാണെന്ന് സംശയമുണ്ടെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com