ഷൂക്കൂര്‍ വധക്കേസ് : സിപിഎം നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല : എം സ്വരാജ് എംഎല്‍എ 

സിബിഐ, ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനില്‍ക്കില്ല
ഷൂക്കൂര്‍ വധക്കേസ് : സിപിഎം നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ല : എം സ്വരാജ് എംഎല്‍എ 

തിരുവനന്തപുരം :  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം നേതാക്കളുടെ രോമത്തില്‍ തൊടാന്‍ പോലും സിബിഐക്ക് കഴിയില്ലെന്ന് എം സ്വരാജ് എംഎല്‍എ. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. സിപിഎം വിരോധം ഉള്ളത് കൊണ്ട് മാത്രമാണ് പി ജയരാജനെ പ്രതിചേര്‍ത്തതെന്ന് സ്വരാജ് പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേസില്‍ സിബിഐ എത്രവേട്ട നടത്തിയാലും രണ്ട് നേതാക്കളും നിരപരാധികളാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെന്നും സ്വരാജ് പറഞ്ഞു.  സിബിഐ അന്വേഷിച്ചത് കൊണ്ടായില്ല. കോടതി അവരെ ശിക്ഷിച്ചാല്‍ മാത്രമേ കേസ് അന്വേഷണം വിജയമായിരുന്നെന്ന് പറയാന്‍ കഴിയുകയുള്ളൂ. 

സിബിഐ, ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും കൃത്രിമ സാക്ഷികളെ ഉണ്ടാക്കിയാലൊന്നും കേസ് നിലനില്‍ക്കില്ല. സിബിഐ ഒരു കേസ് കേരളത്തില്‍ തെളിയിച്ചിട്ടുണ്ടോ. അങ്ങേയറ്റം ദുഷ്‌പേരുണ്ടാക്കിയ ഏജന്‍സിയാണ് സിബിഐയെന്നും എം സ്വരാജ് ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com