'ചെയ്യേണ്ടത് സൈന്യം ചെയ്തു'; അഭിമാനം തോന്നുന്നുവെന്ന് വസന്ത് കുമാറിന്റെ ഭാര്യ

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി പലതവണ പാകിസ്ഥാന്‍ നമ്മുടെ ക്ഷമയെ പരീക്ഷിച്ചതാണ്. ഇന്നത്തെ ആക്രമണത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ അതുകൊണ്ട് തന്നെ സങ്കടത്തിനിടയിലും അഭിമാനം
'ചെയ്യേണ്ടത് സൈന്യം ചെയ്തു'; അഭിമാനം തോന്നുന്നുവെന്ന് വസന്ത് കുമാറിന്റെ ഭാര്യ

കല്‍പ്പറ്റ: പാക്  ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേനയുടെ നടപടിയില്‍ അഭിമാനം തോന്നുന്നുവെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ വസന്ത് കുമാറിന്റെ ഭാര്യ ഷീന. പാകിസ്ഥാന് കൊടുക്കേണ്ട കൃത്യമായ മറുപടി രാജ്യത്തെ സൈനികര്‍ തന്നെ നല്‍കിയെന്നും സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. 

'അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി പലതവണ പാകിസ്ഥാന്‍ നമ്മുടെ ക്ഷമയെ പരീക്ഷിച്ചതാണ്. ഇന്നത്തെ ആക്രമണത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ അതുകൊണ്ട് തന്നെ സങ്കടത്തിനിടയിലും ദേശസ്‌നേഹവും അഭിമാനവും തോന്നി'യെന്നും വസന്ത് കുമാറിന്റെ കുടുംബാഗങ്ങള്‍ പറഞ്ഞു. സഹോദരന്റെ ജീവനെടുത്തവരോട് രാജ്യം പകരം വീട്ടിയതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. 

പുലര്‍ച്ചെ 3.45 ഓടെയാണ് വ്യോമസേന പാക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ തകര്‍ത്തത്. 12 മിറാഷ് യുദ്ധ വിമാനങ്ങളെ ഉപയോഗിച്ച് 1000 കിലോ ബോംബാണ് ഭീകര കേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com