ശബരി പാതയ്ക്ക് പച്ചക്കൊടി: ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

പകുതി ചെലവ് കേരളം വഹിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അങ്കമാലി- എരുമേലി- ശബരി റെയില്‍ പാത പദ്ധതിയുടെ ചെലവില്‍ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 2.816 കോടി പദ്ധതിയുടെ ചെലവ് കേന്ദ്രവും കേരളവും തുല്യമായി വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. പകുതി ചെലവ് കേരളം വഹിച്ചില്ലെങ്കില്‍ പദ്ധതി നടപ്പാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

50 ശതമാനം വീതം തുല്യമായി ചെലവ് വഹിക്കുന്ന പദ്ധതികള്‍ മാത്രമേ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഏറ്റെടുക്കൂവെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പകുതി ചെലവ് വഹിക്കാന്‍ തയാറാണെന്ന് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കിയത്. 

1998ലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. അന്ന് 550 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. അങ്കമാലി മുതല്‍ കാലടി വരെ എട്ടു കിലോമീറ്റര്‍ മാത്രമേ പാതയുടെ നിര്‍മ്മാണം നടന്നിട്ടുള്ളു. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല വഴിയാണ് പാത എരുമേലിയിലെത്തുക. മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളുള്‍പ്പെട്ട ഇടുക്കി മേഖലയില്‍ മൊത്തം ആറ് റെയില്‍വേ സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.

കിഫ്ബിയിലൂടെയാണ് സര്‍ക്കാര്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിക്കുന്നത്. മഞ്ഞള്ളൂര്‍ വില്ലേജുവരെയുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞു. പഠനം പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ ഹിയറിങ് നടത്തി സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 

കോട്ടയം ജില്ലയില്‍ പുതിയ അലൈന്‍മെന്റ് സര്‍വ്വേ പൂര്‍ത്തിയായി കഴിഞ്ഞു. 18 വര്‍ഷമായി മുടങ്ങിക്കിടന്ന ശബരി റെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും എംപി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച് നടത്തിയി
രുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com