സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി ; പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളമില്ല, സ്‌റ്റേ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുപണിമുടക്ക് ദിവസങ്ങളില്‍ അവധി അനുവദിച്ചുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്
സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി ; പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളമില്ല, സ്‌റ്റേ

കൊച്ചി: രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്ന് കോടതി വിശദീകരണവും തേടി. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുപണിമുടക്ക് ദിവസങ്ങളില്‍ അവധി അനുവദിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു. 

സര്‍ക്കാര്‍ തന്നെ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നു. ശമ്പളം നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധമാണ്. കോടതി ഇടപെട്ട് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ വിശദമായ വാദത്തിന് ഹര്‍ജി മാറ്റി വച്ചു. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ശമ്പളം അനുവദിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com