സ്വാഗതപ്രസംഗം 'അധികപ്രസംഗ'മായി; പിണറായി വേദിവിട്ടു; മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ തകര്‍ത്തു; 'മിണ്ടാതെ' മുഖ്യമന്ത്രി

മൂന്നു പൊതുപരിപാടികളിലും മുഖ്യമന്ത്രി പ്രസംഗിച്ചില്ല. നിലവിളക്ക് കൊളുത്തി വേഗത്തില്‍ വേദി വിട്ടു
സ്വാഗതപ്രസംഗം 'അധികപ്രസംഗ'മായി; പിണറായി വേദിവിട്ടു; മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ തകര്‍ത്തു; 'മിണ്ടാതെ' മുഖ്യമന്ത്രി

കൊല്ലം: പിണറായി വിജയന്‍ സര്‍സക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള മാരത്തണ്‍ ഉദ്ഘാടനങ്ങള്‍ പൊടിപൊടിക്കവെ മുഖ്യമന്ത്രിയുടെ തൊണ്ട പണിമുടക്കി. തുടര്‍ച്ചയായ പരിപാടികള്‍ മൂലമുണ്ടായ തൊണ്ടവേദനയെ തുടര്‍ന്ന് കൊല്ലത്തെ പൊതുപരിപാടികളില്‍ അദ്ദേഹം പ്രസംഗം ഒഴിവാക്കി. സ്വാഗതപ്രസംഗം, അധിക പ്രസംഗമായ വേദിയില്‍നിന്ന് അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപോവുകയും ചെയ്തു.

പൊതുപരിപാടികളിലെ കൃത്യനിഷ്ഠ കൊല്ലം ജില്ലാ ആശുപത്രിയില്‍ മുഖ്യമന്ത്രി തെറ്റിച്ചു. വന്നത് അരണമിക്കൂറിലേറെ വൈകി. ജില്ലാപഞ്ചായത്ത് അധ്യക്ഷയുടെ സ്വാഗത പ്രസംഗം കത്തിക്കയറുന്നു. തീരുന്നുമില്ല...അനിഷ്ടം പ്രകടമാക്കിയ മുഖ്യമന്ത്രി ഉദ്ഘാടനം വേഗത്തില്‍ പൂര്‍ത്തിയാക്കി വേദി വിട്ടു.

മൂന്നു പൊതുപരിപാടികളിലും മുഖ്യമന്ത്രി പ്രസംഗിച്ചില്ല. നിലവിളക്ക് കൊളുത്തി വേഗത്തില്‍ വേദി വിട്ടു. സിപിഎം ജില്ലാ കമ്മിറ്റിയുടെ പരിപാടിയിലും പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. പറഞ്ഞത് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെഎന്‍ ബാലഗോപാലാണ്. മന്ത്രിസഭയുടെ ആയിരംദിനാഘോഷങ്ങളുെട ഭാഗമായി ഓരോ ജില്ലകളിലും ഒട്ടേറെ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com