ഹര്‍ത്താല്‍ : മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ; യോഗം മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത്

ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു
ഹര്‍ത്താല്‍ : മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ; യോഗം മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ഹര്‍ത്താല്‍ നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. അടുത്തമാസം 14 ന് തിരുവനന്തപുരത്താണ് യോഗം ചേരുക. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 

ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനമെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി ശക്തമായ നിലപാടുമായി രംഗത്തുവന്നിരുന്നു. ഹര്‍ത്താല്‍ അക്രമത്തിലെ എല്ലാ കേസിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കാനും, നാശനഷ്ടം ഈടാക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com