പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെ പിടികൂടാത്തതെന്ത്?: സര്‍ക്കാരിനോട് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2019 11:31 PM |
Last Updated: 27th February 2019 11:31 PM | A+A A- |

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.
പ്രതിക്കായി അന്വേഷണം തുരടുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ ചൈല്‍ഡ് ലൈന്‍ പുനരധിവാസ കേന്ദ്രത്തിലുള്ള പെണ്‍കുട്ടിയെ അടുത്തമാസം 6ന് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ക്കൊപ്പം വിട്ടുതരണമെന്നുമാവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇതിനിടെ ഇമാം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.