ഇത് സഭാസ്വത്ത് കൈക്കലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം; കേരള ചര്‍ച്ച് ബില്ലില്‍ എതിര്‍പ്പുമായി കെസിബിസി 

ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടോ എന്ന് സംശയിക്കുന്നെന്നും കെസിബിസി 
ഇത് സഭാസ്വത്ത് കൈക്കലാക്കാനുള്ള സര്‍ക്കാര്‍ ശ്രമം; കേരള ചര്‍ച്ച് ബില്ലില്‍ എതിര്‍പ്പുമായി കെസിബിസി 

കൊച്ചി: കേരള നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇൻസ്റ്റിറ്റ്യൂഷൻസ്) ബില്ലില്‍ എതിര്‍പ്പുമായി കെസിബിസി രംഗത്ത്. സഭാ വസ്തുക്കള്‍ സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഇല്ലാത്ത സാഹചര്യം ഉണ്ടെന്നത് വസ്തുതാ വിരുദ്ധമാണെന്നും കാനോന്‍ നിയമങ്ങള്‍ ഉണ്ടെന്നും കെസിബിസി വ്യക്തമാക്കി. ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടോ എന്ന് സംശയിക്കുന്നെന്നും കെസിബിസി സര്‍ക്കുലറില്‍ ആരോപിച്ചു.

ബില്ലില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. സഭാസ്വത്ത് കൈക്കലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ എതിര്‍ക്കുമെന്നും എതിര്‍പ്പ് നിശ്ചിത സമയത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കുമെന്നും കെസിബിസി പ്രസിഡന്റ് സൂസപാക്യം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com