ഇരട്ടക്കൊല : പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി ; വസ്ത്രങ്ങൾ കത്തിച്ചത് അഭിഭാഷകന്റെ നിർദേശപ്രകാരം 

കൃ​പേ​ഷ്, ശ​ര​ത്​​ലാ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തിൽ പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി
ഇരട്ടക്കൊല : പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി ; വസ്ത്രങ്ങൾ കത്തിച്ചത് അഭിഭാഷകന്റെ നിർദേശപ്രകാരം 

കാ​സ​ർ​കോ​ട്​: പെ​രി​യ ക​ല്യോ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത്​​ലാ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തിൽ പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി. കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ മു​മ്പ്​ ലോ​ക്ക​ൽ പൊ​ലീസ് നടത്തിയ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ്​ ​മുഖ്യപ്രതി പീതാംബരൻ പുറത്തു നിന്നുള്ള സിപിഎം  നേ​താ​ക്ക​ളു​ടെ പ​ങ്ക്​ വെളിപ്പെടുത്തിയത്. 

ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തെ പ്രാ​ദേ​ശി​ക​മാ​യ ത​ർ​ക്ക​മാ​യി ചു​രു​ക്കാ​ൻ ശ്ര​മി​ച്ച സിപി​എം കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യിരിക്കുകയാണ്. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​ന്​ സം​ഘം യാ​ത്ര പു​റ​പ്പെ​ട്ട​ത്​ കാ​ഞ്ഞ​ങ്ങാ​ടി​ന​ടു​ത്ത ഒ​ട​യം​ചാ​ലി​ൽ​നി​ന്നാ​ണെ​ന്ന്​ പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.  ക​ല്യോട്ടെ  പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​കന്റെ വീ​ട്ടി​ലെ​ത്തി വ​സ്​​ത്രം മാ​റി. തു​ട​ർ​ന്ന്​ കൊ​ല ന​ട​ത്തി​യ​ശേ​ഷം പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കെ.​എ​ൽ 14 6869 സൈ​ലോ വാ​ഹ​നം വെ​ളു​ത്തോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ചു.

സ്​​ഥ​ലത്തെ പ്രാ​ദേ​ശി​ക ​നേ​താ​വിന്റെ​ വീ​ട്ടി​ലെ​ത്തി കു​ളി​ച്ച്​ വ​സ്​​ത്രം മാ​റി​യ സം​ഘം ഏ​രി​യ നേ​താ​വി​നെ വി​ളി​ച്ച്​ വി​വ​രം പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക​നെ വി​ളി​ച്ച്​ നി​യ​മോ​പ​ദേ​ശം തേ​ടി​യ​തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വ​സ്​​ത്ര​ങ്ങ​ൾ ക​ത്തി​ച്ച​ത്. തു​ട​ർ​ന്ന്​ ച​ട്ട​ഞ്ചാ​ൽ ഏ​രി​യ ക​മ്മി​റ്റി ഓഫീസിൽ താ​മ​സി​ച്ചു​വെ​ന്നും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. ഇരട്ട ക്കൊലപാതകത്തിൽ പീ​താം​ബ​ര​ൻ, ക​ല്യോ​ട്ട്​ ബ്രാ​ഞ്ച്​ ക​മ്മി​റ്റി​യം​ഗം സ​ജി സി ​ജോ​ർ​ജ്​ എ​ന്നി​വ​ര​ട​ക്കം ഏ​ഴു​പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. 

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ള്ള 12 സിപിഎം പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു​ക​ൾ കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​​ലാ​ലിന്റെ ​​പി​താ​വ്​ സ​ത്യ​നാ​രാ​യ​ണ​നും കൃ​പേ​ഷി​ന്റെ പി​താ​വ്​ കൃ​ഷ്​​ണ​നും ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​ത്തി​ന്​ മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്തി. ക്രൈം​ബ്രാ​ഞ്ച്​ സം​ഘം ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ലെ​ത്തി​യാ​ണ്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ​​ക്ക്​ കൊ​ല്ല​പ്പെ​ട്ട​ ശരതിനോടും കൃപേഷിനോടും മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടെ​ന്നും ഇ​രു​വ​രും ക്രൈം​ബ്രാ​ഞ്ച്​ എ​സ് ​പി വി.​എം. റ​ഫീ​ഖി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com