ഉ​മ്മ​ൻ​ചാ​ണ്ടിക്കെതിരായ പീ​ഡനപരാതി: ഹർജി ഹൈ​ക്കോ​ട​തി തള്ളി 

സഹായം വാ​ഗ്ദാനം ചെയ്ത് ഉ​മ്മ​ൻ​ചാ​ണ്ടി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പരാതി
ഉ​മ്മ​ൻ​ചാ​ണ്ടിക്കെതിരായ പീ​ഡനപരാതി: ഹർജി ഹൈ​ക്കോ​ട​തി തള്ളി 

കൊ​ച്ചി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ  അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് സോ​ളാ​ർ കേ​സി​ലെ പ്ര​തി ഹൈ​ക്കോ​ട​തി​യി​ൽ നൽകിയ ഹർജി തള്ളി. കേസന്വേഷണം  ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്നു സ​ർ​ക്കാ​ർ കോടതിയിൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പരാതിക്കാരിയുടെ ഹ​ർ​ജി ത​ള്ളി​യ​ത്. 

സഹായം വാ​ഗ്ദാനം ചെയ്ത് ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പരാതി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ സി വേ​ണു​ഗോ​പാലിനെതിരെയും സമാനമായ ഹർജി നൽകിയിരുന്നു. കേ​സ് രജിസ്റ്റർ ചെയ്തെങ്കിലും മന്ത്രിയുടെ സ്വാ​ധീ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം നി​ല​ച്ചെ​ന്നായിരുന്നു ആരോപണം. ഈ ​കേ​സി​ലും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദമാണെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com