കേരളത്തിന് തിരിച്ചടി; റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് ഇനി പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം 

കേരളത്തിന് തിരിച്ചടി; റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് ഇനി പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം 

റെയില്‍വേ ഗ്രൂപ്പ് ഡി (ലെവല്‍ ഒന്ന്) നിയമനങ്ങള്‍ക്ക് ഇനി പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം

കൊച്ചി: റെയില്‍വേ ഗ്രൂപ്പ് ഡി (ലെവല്‍ ഒന്ന്) നിയമനങ്ങള്‍ക്ക് ഇനി പത്താംക്ലാസുകാര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പുതന്നെ ഈ വര്‍ഷത്തെ നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങും. അതിന് മുന്നോടിയായാണ് യോഗ്യത പുതുക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇത് കേരളം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് ഭാവിയില്‍ പത്താംക്ലാസിനൊപ്പം ഐ.ടി.ഐ.യോഗ്യതയും വേണമെന്ന് നേരത്തേ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ നിയമനങ്ങള്‍ക്കുള്ള നോട്ടിഫിക്കേഷനില്‍ ഈ യോഗ്യതയാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് പഴയരീതിയില്‍ പത്താംക്ലാസോ ഐ.ടി.ഐ.യോ എന്നാക്കി പരിഷ്‌കരിച്ചു. എന്നാല്‍, തുടര്‍ന്നുള്ള നിയമനങ്ങളില്‍ ഐ.ടി.ഐ.യോഗ്യത നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞിരുന്നു. ഇത് പരിഷ്‌കരിച്ച് ചൊവ്വാഴ്ചയാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയത്.

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ എഴുതുന്നത് ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള പരീക്ഷയാണ്. പത്താംക്ലാസിനൊപ്പം ഐ.ടി.ഐ.യും വേണമെന്ന നിര്‍ദേശം കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാങ്കേതിക യോഗ്യതയുള്ളവര്‍ കുറവാണ്. റെയില്‍വേ നിയമനങ്ങള്‍ അവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ പിന്തള്ളപ്പെട്ടുപോകുമെന്ന ആശങ്കയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് റെയില്‍വേ നയം മാറ്റിയതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com