കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചു; സേനയുടെ നടപടി രാഷ്ട്രീയ വത്കരിക്കാന്‍ ഉദ്ദേശമില്ല; ശ്രീധരന്‍പിള്ള

ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല
കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചു; സേനയുടെ നടപടി രാഷ്ട്രീയ വത്കരിക്കാന്‍ ഉദ്ദേശമില്ല; ശ്രീധരന്‍പിള്ള

കൊച്ചി: പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സിപിഎം പണ്ടും സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു.

സൈനിക നടപടിയെ കോടിയേരി അപമാനിച്ചുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസും ആരോപിച്ചു. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ്. കോടിയേരിയുടെ നടപടി രാജ്യദ്രോഹമാണെന്നും കോടിയേരിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

പാകിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. കാശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.  കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com