തുഷാര്‍ വെളളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും?; അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും

മത്സരത്തിനില്ലെന്ന് വാശിപ്പിടിച്ച് നില്‍ക്കുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തും 
തുഷാര്‍ വെളളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും?; അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: രണ്ട് വള്ളത്തില്‍ കാലൂന്നിയുള്ള ബിഡിജെഎസ് നിലപാടില്‍ ബിജെപിക്ക് അതൃപ്തിയും ആശങ്കയും. മത്സരത്തിനില്ലെന്ന് വാശിപ്പിടിച്ച് നില്‍ക്കുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തും. തുഷാറിനെ മത്സരത്തിനിറക്കി അതിലൂടെ സംസ്ഥാന ഘടകത്തിന്റെ ആശങ്ക ഒഴിവാക്കുകയാണ് മുഖ്യലക്ഷ്യം. 

ബിഡിജെഎസിന്റെ സമീപകാല നിലപാടുകള്‍ സംശയത്തോടെയാണ് ബിജെപി കാണുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും ചര്‍ച്ച നടത്തിയതോടെ ഈ സംശയവും ആശങ്കയ്ക്ക് അതൃപ്തിക്ക് വഴിമാറി. തുഷാര്‍ മത്സരത്തിന് തയ്യാറായില്ലെങ്കില്‍ ബിഡിജെഎസിന് ഇപ്പോള്‍ ധാരണയായ നാല് സീറ്റില്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപിയിലെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com