ധീരനായ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു: മോഹന്‍ലാല്‍ 

പാക് കസ്റ്റഡിയിലുളള പൈലറ്റ് അഭിനന്ദനൊപ്പമാണ് രാജ്യം മുഴുവന്‍ എന്ന് നടന്‍ മോഹന്‍ലാല്‍
ധീരനായ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു: മോഹന്‍ലാല്‍ 

കൊച്ചി: പാക് കസ്റ്റഡിയിലുളള പൈലറ്റ് അഭിനന്ദനൊപ്പമാണ് രാജ്യം മുഴുവന്‍ എന്ന് നടന്‍ മോഹന്‍ലാല്‍. മാതൃരാജ്യത്തിന് വേണ്ടി പടപൊരുതിയ ധീരനായ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നതായും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

കാണാതായ വ്യോമസേന പൈലറ്റ് പാകിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന്് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ തിരിച്ചയക്കണമെന്ന് ഇന്ത്യ ശക്തമായ ഭാഷയില്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിന്റെ ട്വീറ്റ്.
 

'രാജ്യം മുഴുവന്‍ നിന്റെ ഒപ്പമാണ്. മാതൃരാജ്യത്തിന് വേണ്ടി പടപൊരുതിയായ നമ്മുടെ ധീരനായ പുത്രന്‍ ഉടന്‍ തന്നെ തിരിച്ചുവരുന്നതിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍' - മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com