യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍; ഇന്നുമുതല്‍ അടുത്തമാസം പതിമൂന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഇന്നു മുതല്‍ അടുത്ത മാസം 13 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയയാതി ദക്ഷിണ റെയില്‍വേ അറിയിച്ചു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍; ഇന്നുമുതല്‍ അടുത്തമാസം പതിമൂന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഇന്നു മുതല്‍ അടുത്ത മാസം 13 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയയാതി ദക്ഷിണ റെയില്‍വേ അറിയിച്ചു. എറണാകുളം-കോട്ടയം-കായംകുളം സെക്ഷനിലാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്.
 

രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387-ാം നമ്പര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുള്ള 56388-ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് പൂര്‍ണമായും റദ്ദാക്കിയത്. 

56394-ാം നമ്പര്‍ കൊല്ലം-കായംകുളം പാസഞ്ചറും 56393-ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചറും മാര്‍ച്ച് മൂന്ന്, 10 തീയതികളില്‍ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ജങ്ഷനില്‍നിന്നു ഉച്ചകഴിഞ്ഞ് 2.45 നു പുറപ്പെടുന്ന 66301-ാം നമ്പര്‍ എറണാകുളം കൊല്ലം മെമു മാര്‍ച്ച് മൂന്നിനും 10 നും അര മണിക്കൂര്‍ വൈകി 3.15 നുമാത്രമേ പുറപ്പെടൂ. ഈ ട്രെയിന്‍ കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ 56393-ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ സമയത്ത് ഓടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com