പെരിയ ഇരട്ടക്കൊല: റബ്ബർത്തോട്ടത്തിൽ ഒളിപ്പിച്ച രണ്ടുകാറും ജീപ്പും കണ്ടെത്തി ; വ്യാ​ജ ആയുധ​ങ്ങ​ൾ കി​ണ​റ്റി​ൽ നി​ക്ഷേ​പി​ച്ചത്​ സി​പി​എം പ്ര​വ​ർ​ത്ത​കൻ

കൊലപാതകം നടന്ന താനിത്തോട്-കൂരാങ്കര റോഡിലെ കണ്ണാടിപ്പാറയിൽ നിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽനിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്
പെരിയ ഇരട്ടക്കൊല: റബ്ബർത്തോട്ടത്തിൽ ഒളിപ്പിച്ച രണ്ടുകാറും ജീപ്പും കണ്ടെത്തി ; വ്യാ​ജ ആയുധ​ങ്ങ​ൾ കി​ണ​റ്റി​ൽ നി​ക്ഷേ​പി​ച്ചത്​ സി​പി​എം പ്ര​വ​ർ​ത്ത​കൻ

കാസർകോട് : കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന മൂന്നു വാഹനങ്ങൾ ക്രൈംബ്രാഞ്ച്  കണ്ടെത്തി. ​പെ​രി​യ ത​ന്നി​ത്തോ​ട്ട്​ താ​ഴെ റബർ തോട്ടത്തിൽ ഒളിപ്പിച്ചുവെച്ച ​നി​ല​യി​ൽ കെ.​എ​ൽ 36 ഡി 2124 ​ന​മ്പ​ർ ഇ​ന്നോ​വ​യും കെ.​എ​ൽ 60 ഇ 1881 ​മാ​രു​തി സ്വി​ഫ്​​റ്റും സ​മീ​പ​ത്തു​ത​ന്നെയുള്ള, റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ശ്രീ​രാ​ഗിന്റെ ത​റ​വാ​ട്​ വീ​ട്ടി​ൽ​നി​ന്ന്​ കെ.​എ​ൽ 14 9577 ന​മ്പ​ർ ജീ​പ്പു​മാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കൊലപാതകം നടന്ന താനിത്തോട്-കൂരാങ്കര റോഡിലെ കണ്ണാടിപ്പാറയിൽ നിന്ന് അരക്കിലോമീറ്റർ ചുറ്റളവിൽനിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. കാറിൽ രക്തക്കറയുണ്ടായിരുന്നു. ഇതിനകത്തുനിന്ന് ഒരു സെൽഫോണും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ഇ​ന്നോ​വ, കൊ​ല​യി​ൽ പ​ങ്കു​ണ്ടെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം മൊ​ഴി​ന​ൽ​കി​യ ക​ല്യോട്ടെ ശാ​സ്​​താ ഗം​ഗാ​ധ​രന്റെ സ​ഹോ​ദ​രൻ അ​രു​ൺ​കു​മാ​റിന്റെ പേ​രി​ലു​ള്ള​തും സ്വി​ഫ്​​റ്റും ജീ​പ്പും ശാ​സ്​​താ ഗം​ഗാ​ധ​ര​​ന്റെെ പേ​രി​ലു​ള്ള​തു​മാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞിട്ടുണ്ട്.  

ഗംഗാധരന്റെ വീടിന്റെ പടിഞ്ഞാറുഭാഗത്താണ് കാറുകൾ കണ്ടെത്തിയ റബ്ബർത്തോട്ടം. കൊലനടന്ന 17-ന് രാത്രി ഒമ്പതുമണിയോടെ ശാസ്താ ഗംഗാധരനാണ് ഈ ജീപ്പ് ഇവിടെ കൊണ്ടിട്ടതെന്ന് വീട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴിനൽകി.കാറുകൾ കണ്ടെത്തിയ സ്ഥലത്ത് സ്വർണനിറത്തിലുള്ള ഒരു സ്റ്റീൽവള പൊട്ടിച്ചിട്ട നിലയിൽ കണ്ടെത്തി. കണ്ടെത്തിയ വാഹനങ്ങൾ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധിച്ചു.

സിപിഎമ്മിന്റെ പോ​ക്ക​റ്റ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ന്നി​ത്തോ​ട്, ക​ണ്ണാ​ടി​പ്പാ​റ സ്​​ഥ​ല​ത്തുവെച്ച്​ കൊ​ല​ക്കു​പ​യോ​ഗി​ച്ച വാ​ളും ഇ​രു​മ്പു​ദ​ണ്ഡും നേ​ര​ത്തേ ക​ണ്ടെ​ടു​ത്തി​രു​ന്നു.കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പിക്കപ്പെടുന്ന ശാ​സ്​​താ ഗം​ഗാ​ധ​ര​ൻ, വ്യാ​പാ​രി​ വ​ത്സ​രാ​ജ്, കൊ​ല ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​നി​ല​യി​ൽ വ്യാ​ജ ആയുധ​ങ്ങ​ൾ കി​ണ​റ്റി​ൽ നി​ക്ഷേ​പി​ച്ച​ സി​പി​എം പ്ര​വ​ർ​ത്ത​കൻ, പ്ര​തി​ക​ളെ ക​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മു​ര​ളി എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ൻ  ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​ല്ല. നാ​ലു​​പേ​രും ഒ​ളി​വി​ലാ​ണെ​ന്ന വി​വ​ര​മാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​

കൃ​ത്യ​ത്തി​​ൽ ശാ​സ്​​താ ഗം​ഗാ​ധ​രന്റെയും വ​ത്സ​രാ​ജിന്റെയും പ​ങ്ക്​ വ്യ​ക്ത​മാ​യി വ​രു​ക​യാ​ണെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. ഗം​ഗാ​ധ​രന്റെ മ​ക​ൻ ഗി​ജി​നും മ​രു​മ​ക​ൻ അ​ശ്വി​നും റി​മാ​ൻ​ഡി​ലാ​ണ്. സം​ഭ​വ​ത്തി​നു പ​ത്തു​ദി​വ​സം മു​മ്പ്​ വ​ത്സ​രാ​ജ്​ ത​ന്റെ ക​ട​​ക്ക്​ 50 ല​ക്ഷ​ത്തിന്റെ ഇ​ൻ​ഷു​റ​ൻസ് എ​ടു​ക്കു​ക​യും ക​ട​​ക്കു മു​ന്നി​ൽ കാ​മ​റ സ്​​ഥാ​പി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ ക്രൈം ​ബ്രാ​ഞ്ചി​ന്​ വി​വ​രം ല​ഭി​ച്ചു. അ​ഞ്ച്​ ക്വാ​റി​ക​ളാ​ണ്​ ശാ​സ്​​താ ഗം​ഗാ​ധ​ര​നു​ള്ള​ത്. ഒ​ന്നി​നും ലൈ​സ​ൻ​സി​ല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com