പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് സർക്കാർ; കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം പരിഗണിക്കും 

തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് താത്കാലിക കണ്ടക്ടര്‍മാര്‍
പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് സർക്കാർ; കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം പരിഗണിക്കും 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍.  പിരിച്ചുവിട്ട ജീവനക്കാരുടെ സമരം 38-ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴാണ് ഇവരെ തിരിച്ചെടുക്കാൻ തടസ്സമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തിരിച്ചെടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് താത്കാലിക കണ്ടക്ടര്‍മാര്‍. 

സമരം ചെയ്യുന്ന കണ്ടക്ടര്‍മാരിൽ ചിലര്‍ ഇന്നലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ഫയര്‍ഫോഴ്സും പൊലീസും ഇടപെട്ടാണ്  ഇവരെ പിന്തിരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടാകാതിരുന്നതിനെ തുടർന്നാണ് സമരക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. 

മുൻപ് സമരക്കാർ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീര്‍പ്പുണ്ടായില്ല. എന്നാൽ പിരിച്ചു വിടപ്പെട്ട കണ്ടക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കാൻ സാധിക്കുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com