വേനൽച്ചൂട് കടുക്കുന്നു, കേരളത്തിലെ തൊഴിൽ സമയത്തിൽ ​ഗൾഫ് മോഡൽ മാറ്റം; പുതിയ ക്രമം ഇങ്ങനെ 

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂ​ട് ഉയരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ 
വേനൽച്ചൂട് കടുക്കുന്നു, കേരളത്തിലെ തൊഴിൽ സമയത്തിൽ ​ഗൾഫ് മോഡൽ മാറ്റം; പുതിയ ക്രമം ഇങ്ങനെ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂ​ട് ഉയരുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ സ​ജ​ന്‍ സി.​വി അ​റി​യി​ച്ചു. പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ​യാ​യി​രി​ക്കും. ഉ​ച്ച​ക്ക് 12 മു​ത​ല്‍ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ഇ​വ​ര്‍ക്ക് വി​ശ്ര​മ​സ​മ​യ​മാ​യി​രി​ക്കും. ​ 

രാ​വി​ലെ​യും ഉ​ച്ച​ക്കു​ശേ​ഷ​വു​മു​ള്ള ഷി​ഫ്റ്റു​ക​ള്‍ ഉ​ച്ച​ക്ക് 12ന്​ ​അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലും വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലും നി​ജ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സൂ​ര്യാ​താ​പ​ത്തി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഉ​ത്ത​ര​വ് ബാ​ധ​കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com