'ഈ പോരാട്ടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്കൊപ്പം' ; കേരളാ ഹൗസിന് മുന്നിലും ' വനിതാ മതില്‍'

കേരള ഹൗസിന് മുന്നിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന മതില്‍ ഉയര്‍ന്നത്.   അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിര കേരളത്തിലെ സ്ത്രീകള്‍ തീര്‍ക്കുന്ന മതിലിന് അഭിവാ
'ഈ പോരാട്ടത്തില്‍ കേരളത്തിലെ സ്ത്രീകള്‍ക്കൊപ്പം' ; കേരളാ ഹൗസിന് മുന്നിലും ' വനിതാ മതില്‍'

 ന്യൂഡല്‍ഹി: കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ന്യൂഡല്‍ഹിയിലും വനിതാ മതില്‍. കേരള ഹൗസിന് മുന്നിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന മതില്‍ ഉയര്‍ന്നത്. 

 അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിര കേരളത്തിലെ സ്ത്രീകള്‍ തീര്‍ക്കുന്ന മതിലിന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി മതില്‍ തീര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com