'എന്നെ അറസ്റ്റ് ചെയ്യൂ' ; പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവിന്റെ ആക്രോശം

'എന്നെ അറസ്റ്റ് ചെയ്യൂ' ; പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവിന്റെ ആക്രോശം

വനിതാമതിലില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ  കേസെടുക്കാന്‍ പൊലീസ് തയ്യാറാകുമോയെന്നും ബിജെപി നേതാവ്

കൊച്ചി : അയ്യപ്പ ജ്യോതി തെളിയിച്ച ഭക്തര്‍ക്കെതിരെ പൊലീസ് കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍, പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്തു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസുകളായി മാറിയെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. എസ്‌ഐ ലോക്കല്‍ സെക്രട്ടറിയെ പോലെയും, സിഐ ഏരിയാ സെക്രട്ടറിയെ പോലെയുമാണ് പ്രവര്‍ത്തിക്കുന്നത്. 

അയ്യപ്പ ജ്യോതി തെളിയിച്ചതിന് എഎന്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി അങ്കമാലി പൊലീസ് കേസെടുത്തിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് രാധാകൃഷ്ണന്‍ അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയത്. ജില്ലാ സെക്രട്ടറിമാരായ എം എന്‍ ഗോപി, എം എം ബ്രഹ്മരാജ്, നിയോജകമണ്ഡലം ഭാരവാഹികളായ പിഎന്‍ സതീശന്‍, ബിജുപുരുഷോത്തമന്‍ തുടങ്ങി കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

കേസ് പ്രകാരം തന്നെ അറസ്റ്റ് ചെയ്യാനും എഎന്‍ രാധാകൃഷ്ണന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. വനിതാമതിലില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇതുപോലെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുമോയെന്നും ബിജെപി നേതാവ് ചോദിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com