കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ തേടിപ്പോയ പൊലീസ് എത്തിയത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമത്തില്‍; വഴികാട്ടിയത് ഫെയ്‌സ്ബുക്ക് ലൈക്കുകള്‍

ണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് പോയ പൊലീസ് എത്തപ്പെട്ടത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമത്തില്‍
കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ തേടിപ്പോയ പൊലീസ് എത്തിയത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമത്തില്‍; വഴികാട്ടിയത് ഫെയ്‌സ്ബുക്ക് ലൈക്കുകള്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് പോയ പൊലീസ് എത്തപ്പെട്ടത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമത്തില്‍.  പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയാണ് പൊലീസ് ആദിവാസി ഗ്രാമത്തിലെത്തിയത്. നാട്ടിലെ ജീവിതം മടുത്ത് സാമൂഹികപ്രവര്‍ത്തനത്തിനായാണ് പെണ്‍കുട്ടി മഹാരാഷ്ട്രയിലെത്തിയതെന്നും അവിടെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.

എങ്കിലും പിതാവിന്റെ പരാതിയുള്ളതിനാല്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു വീട്ടുകാര്‍ക്കു കൈമാറി. ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി കിട്ടിയ ഉടന്‍ സുഹൃത്തുക്കളെയും സഹപാഠികളെയും പൊലീസ് ബന്ധപ്പെട്ടിരുന്നു.

 കുട്ടിക്കു പ്രണയമോ അതുമായി ബന്ധപ്പെട്ട ഒളിച്ചോട്ട സാധ്യതയോ ഇല്ലെന്ന് പൊലീസിന് ആദ്യം തന്നെ മനസ്സിലായി. ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയവ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെങ്കിലും അപ്രത്യക്ഷയാകുന്നതിനു മുന്‍പ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. വിമാനത്താവളങ്ങളിലെയും റെയില്‍വേ സ്‌റ്റേഷനുകളിലെയും ദൃശ്യങ്ങളും യാത്രാരേഖകളും പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചു വരില്ലെന്ന് തീരുമാനിച്ചാണ് പെണ്‍കുട്ടി പോയത് എന്നു മനസ്സിലാക്കിയ പൊലീസ് ഒടുവില്‍ മനശാസ്ത്രപരമായ അന്വേഷണത്തിലേക്ക് തിരിഞ്ഞു.

വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ ഫെയ്‌സ്ബുക് ഇടപെടലുകളും ലൈക്കുകളും വീണ്ടെടുത്തു പരിശോധിച്ചു. സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരയായിരുന്നുവെന്ന് മനസ്സിലാക്കി. വിശദമായ അന്വേഷണത്തിനൊടുവില്‍, മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തെ ഒരു ആശ്രമത്തില്‍ നിന്നു മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com