കാസര്‍കോട് വീണ്ടും ആക്രമണം: വനിതാ മതില്‍ കഴിഞ്ഞു മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ അഴിഞ്ഞാട്ടം;നാലുപേര്‍ക്ക് പരിക്ക്, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

വനിതാമതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
കാസര്‍കോട് വീണ്ടും ആക്രമണം: വനിതാ മതില്‍ കഴിഞ്ഞു മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ അഴിഞ്ഞാട്ടം;നാലുപേര്‍ക്ക് പരിക്ക്, രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

കാസര്‍കോട്: വനിതാമതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രണം നടന്നത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് വ്യാപക അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയായാണ് ഇവിടങ്ങളില്‍ ആക്രണം നടന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. മുളകുപൊടി തീയയിട്ട് പുകച്ചായിരുന്നു ആക്രണം. അക്രമികളെ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തും ലാത്തിവീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് തുരത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com