കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാന്‍ ശ്രമം: രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

ആചാരവും അനാചാരവും അറിയാത്തവരാണ് എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാന്‍ ശ്രമം: രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

കോട്ടയം: ആചാരവും അനാചാരവും അറിയാത്തവരാണ് എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അധികാരം കയ്യിലുണ്ടെന്നു കരുതി ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏതു മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റാനാണ് ശ്രമമെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. 

മന്നംജയന്തി ആഘോഷച്ചടങ്ങില്‍ നടത്തിയ സ്വാഗത പ്രസംഗത്തിലാണ് സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം നടത്തിയത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്‍എസ്എസ് അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം. സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍എസ്എസ് സമദൂരപാതയിലാണ് മുന്നോട്ടുപോവുന്നത്. അത് അങ്ങനെയല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം?- സുകുമാരന്‍  നായര്‍ ചോദിച്ചു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സംസാരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. അധികാരം കയ്യിലുണ്ടെന്നു കരുതി ആചാരങ്ങള്‍ തകര്‍ക്കാന്‍ ഏതു മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. എന്‍എസ്എസ് മന്നത്തിന്റെ പാതയിലല്ല മുന്നോട്ടുപോവുന്നതെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്തു കാര്യം?

വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പല്ല, ഒരു താപ്പേയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എത്ര തവണയാണ് നിലപാടു മാറ്റിയത്? ആദ്യം സ്ത്രീ ശാക്തീകരണമാണെന്നു പറഞ്ഞു. ഇപ്പോള്‍ പറയുന്നു, ശബരിമല വിഷയമാണെന്ന്. കേരളത്തെ ചെകുത്താന്റെ നാടായി മാറ്റാനാണ് ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് എന്‍എസ്എസ് പ്രമേയം പാസാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com