ചുരിദാര്‍ കണ്ട് പുരോഹിതന്‍മാരും അച്ചായന്‍മാരും നെറ്റിചുളിക്കണ്ട, നിങ്ങള്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം; വനിതാ മതിലിന് ആശംസകളുമായി സിസ്റ്റര്‍ ലൂസി കളപ്പുര

സ്ത്രീ ശാക്തീകരണവും സമത്വവും ലക്ഷ്യമിട്ടുള്ള വനിതാ മതിലിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ചുരിദാറ് ധരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചിരിക്കുന്നത
ചുരിദാര്‍ കണ്ട് പുരോഹിതന്‍മാരും അച്ചായന്‍മാരും നെറ്റിചുളിക്കണ്ട, നിങ്ങള്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം; വനിതാ മതിലിന് ആശംസകളുമായി സിസ്റ്റര്‍ ലൂസി കളപ്പുര

സ്ത്രീ ശാക്തീകരണവും സമത്വവും ലക്ഷ്യമിട്ടുള്ള വനിതാ മതിലിന് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ചുരിദാറ് ധരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിസ്റ്റര്‍ വനിതാ മതിലിന് പിന്തുണ അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയാണ് സിസ്റ്റര്‍ ലൂസി ശ്രദ്ധേയയായത്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

പുതുവര്‍ഷാശംസകള്‍ ഏവര്‍ക്കും നേരുന്നു.കേരളത്തില്‍ ഇന്നുയരുന്ന വനിതാമതില്‍ രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും .ഞാനൊരു യാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു.ഇതുകണ്ട് പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും !!!!

അള്‍ത്താരയില്‍ കുര്‍ബാന അര്‍പ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകര്‍ക്കാകാം.എന്നാല്‍ അള്‍ത്താരയില്‍ പൂക്കള്‍ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികള്‍ ഭാരതത്തില്‍ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളര്‍, ഒറ്റകളര്‍, ചുരിദാര്‍ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാല്‍ കേരളകന്യാസ്ത്രീകള്‍ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതല്‍ സംസാരിക്കാനുണ്ട്. പിന്നീടാകാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com