വള്ളം നിയന്ത്രണം വിട്ടൊഴുകി; പൊന്നാനിയില്‍ നിന്ന് കാണാതയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം പൊന്നാനിയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെ കണ്ടത്തി.
വള്ളം നിയന്ത്രണം വിട്ടൊഴുകി; പൊന്നാനിയില്‍ നിന്ന് കാണാതയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കോഴിക്കോട്: മലപ്പുറം പൊന്നാനിയില്‍ നിന്ന് കാണാതായ രണ്ട് മത്സ്യതൊഴിലാളികളെ കണ്ടത്തി. കോഴിക്കോട് പയ്യോളിയിലാണ് ഇവരെ സുരക്ഷിതരായി കണ്ടെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട തോണി ഒഴുകി പോയതാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

നാലു ദിവസം മുമ്പാണ് ഇവരെ കടലില്‍ കാണാതായത്. പൊന്നാനി സ്വദേശി മൊയ്തീന്‍ ബാവ, സേലം സ്വദേശി ഫയസ് മുഹമ്മദ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവര്‍ക്കായി തീരസംരക്ഷണ സേനയുടെ രക്ഷാ ബോട്ട് തെരച്ചില്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com