സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി; ഇ പി ജയരാജന്‍ കണ്‍വീനര്‍

തർക്കം പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു
സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി; ഇ പി ജയരാജന്‍ കണ്‍വീനര്‍

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സംസ്ഥാന  സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പള്ളി മുറ്റത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു ബന്ധപ്പെട്ടവർക്കു മാത്രമല്ല, സമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കണം. നല്ല നിലയ്ക്കു പ്രശ്നം പരിഹരിക്കണം. ഇരു കൂട്ടരെയും ഒന്നിച്ചു വിളിക്കണമോ പ്രത്യേകം പ്രത്യേകം വിളിക്കണമോയെന്നു സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com