എന്തൊരു തണുപ്പാണപ്പാ!: പുതുവര്‍ഷത്തില്‍ മഞ്ഞില്‍ പുതച്ച് കേരളം

പുതുവര്‍ഷം പിറന്നതോടെ കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് പഇടക്കാലത്ത് സംഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.  
എന്തൊരു തണുപ്പാണപ്പാ!: പുതുവര്‍ഷത്തില്‍ മഞ്ഞില്‍ പുതച്ച് കേരളം

പത്തനംതിട്ട: പുതുവര്‍ഷം പിറന്നതോടെ കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് പഇടക്കാലത്ത് സംഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.  സമതല പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും കുറവ് താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്- 19 ഡിഗ്രി. പത്തനംതിട്ടയിലും ശബരിമലയിലും താപനില 20-21 ഡിഗ്രിയായി താണു. എന്നാല്‍ മൂന്നാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാല്‍പ്പാറയില്‍ 5 ഡിഗ്രിയുമാണ്. മഞ്ഞിന്റെ ആവരണത്തില്‍ പൊതിഞ്ഞാണ് കേരളം ഇന്നലെ കണ്ണുതുറന്നത്.   

മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആന്‍ഡമാന്‍ തീരത്ത് രൂപമെടുക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.

വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില

തിരുവനന്തപുരം 22ഡിഗ്രി
കോട്ടയം 19ഡിഗ്രി  
കൊച്ചി രാജ്യാന്തര വിമാനത്താവളം, കരിപ്പൂര്‍ 20ഡിഗ്രി
പുനലൂര്‍, ആലപ്പുഴ, തൃശൂര്‍ 21ഡിഗ്രി
കോഴിക്കോട് 34ഡിഗ്രി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com