ഗുരുവായൂരില്‍ രണ്ടുദിവസം നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെയും മറ്റന്നാളും ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി
ഗുരുവായൂരില്‍ രണ്ടുദിവസം നിയന്ത്രണം

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെയും മറ്റന്നാളും ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് ബിംബശുദ്ധി നാളെയും മറ്റന്നാളുമായാണ് നടക്കുന്നത്. ഇതിനാലാണ് നിയന്ത്രണം. 

നാളെ സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം രാത്രി 8.45 വരെയും മറ്റന്നാള്‍ രാവിലെ 7 മുതല്‍ 9.30 വരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം ചുറ്റമ്പലത്തില്‍ നിന്ന് ദര്‍ശനം, വഴിപാടുകള്‍, ചോറൂണ് എന്നിവയ്ക്ക് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com