നട അടയ്ക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും; താക്കോല്‍ തന്ത്രിയുടെ കോന്തലയിലാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായെന്ന് രാഹുല്‍ ഈശ്വര്‍

വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം
നട അടയ്ക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും; താക്കോല്‍ തന്ത്രിയുടെ കോന്തലയിലാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അന്ന് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ മറുപടിയാണ് ഇന്നത്തേതെന്ന് രാഹുല്‍ ഈശ്വര്‍. നട അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിയ്ക്കില്ല. ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉള്‍പ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിര്‍വഹിച്ചു. അതോടെ തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മനസിലായില്ലേ എന്നും രാഹുല്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം

മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചെന്നും, മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ശബരിമലയെ പിന്തുണച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് യുവതീ പ്രവേശം നടന്നത്. രാത്രിയുടെ മറവില്‍ യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് എത്തുമ്പോള്‍, ചോദിച്ച ഭക്തരോട് ഇവര്‍ ട്രാന്‍സ്‌ജെന്ററുകളാണെന്നാണ് മറുപടി കൊടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു. ശബരിമലയില്‍ മുഖ്യമന്ത്രിയും പൊലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22 ന് കേസ് പരിഗണിക്കുമ്പോള്‍ ഇത് സര്‍ക്കാര്‍ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുെമന്ന് രാഹുല്‍ പറയുന്നു. 
 
വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേവസ്വംബോര്‍ഡ് സംസ്‌കാരം ഇനിയും വേണമോ എന്ന് ചിന്തിക്കണം' രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com