നിയമപോരാട്ടം തുടരും ; വിധി എതിരായാല്‍ ഓര്‍ഡിനന്‍സിന് ആവശ്യപ്പെടുമെന്ന് സുകുമാരന്‍ നായര്‍

അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമാകുമെന്നാണ് എന്‍എസ്എസ് പ്രതീക്ഷിക്കുന്നത്
നിയമപോരാട്ടം തുടരും ; വിധി എതിരായാല്‍ ഓര്‍ഡിനന്‍സിന് ആവശ്യപ്പെടുമെന്ന് സുകുമാരന്‍ നായര്‍

കോട്ടയം : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പോരാട്ടം തുടരുമെന്ന് എന്‍എസ്എസ്. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. യുവതികള്‍ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

യുവതികള്‍ പ്രവേശിച്ചതില്‍ നടയടച്ച് പരിഹാര കര്‍മ്മം നടത്തേണ്ടതാണ്. അങ്ങനെ നടത്തിയ തന്ത്രിക്കും പന്തളം കുടുംബത്തിനും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. 

ശബരിമല വിഷയത്തില്‍ റിവ്യൂഹര്‍ജികള്‍ സുപ്രിംകോടതി 22 ന് വീണ്ടും പരിഗണിക്കും. നിയമ പോരാട്ടം തുടരും. അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമാകുമെന്നാണ് എന്‍എസ്എസ് പ്രതീക്ഷിക്കുന്നത്. വിധി എതിരായാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുകുമാരന്‍നായരുടെ വാക്കുകളെ ശരണം വിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com